ബംഗ്‌ളുരു: പ്രാഥമിക റൗണ്ട് മത്സരങ്ങൾ പിന്നിട്ട് ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റ് പ്‌ളേ ഓഫ് ഘട്ടത്തിലേക്ക് കടക്കുന്നു. പങ്കെടുത്ത 13 ടീമുകളിൽ നിന്ന് പോയിന്റ് നിലയിൽ മുന്നിലെത്തിയ രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് എത്തിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തിയ നാലുടീമുകൾ തമ്മിലാണ് സെമിയിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം.
നാളെയും മറ്റന്നാളുമായി നടക്കുന്ന പ്‌ളേ ഓഫ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ അടുത്തമാസം ആദ്യവാരം ഇരുപാദങ്ങളിലായി നടക്കുന്ന സെമിഫൈനലിൽ ഏറ്റുമുട്ടും. 24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് നേടിയ മോഹൻ ബഗാനാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായി സെമിയിലെത്തിയത്. 48 പോയിന്റ് നേടിയ എഫ്.സി ഗോവ രണ്ടാമന്മാരായി സെമിയിലെത്തി. ഇവരുടെ എതിരാളികളെയാണ് പ്‌ളേ ഓഫിലൂടെ കണ്ടെത്തേണ്ടത്.
മൂന്നാം സ്ഥാനക്കാരായ ബെംഗളുരു എഫ്.സിയും ആറാം സ്ഥാനക്കാരായ മുംബയ് സിറ്റിയും തമ്മിലാണ് നാളെ ആദ്യ പ്‌ളേ ഓഫ് മത്സരം. ഞായറാഴ്ച നാലാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും അഞ്ചാം സ്ഥാനക്കാരായ ജംഷഡ്പുർ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ആദ്യപാദ സെമിഫൈനലുകൾ ഏപ്രിൽ 2,3 തിയതികളിലും രണ്ടാം പാദ സെമിഫൈനലുകൾ ഏപ്രിൽ 6,7 തിയതികളിലും നടക്കും.
ഏപ്രിൽ 12നാണ് ഫൈനൽ. 24 മത്സരങ്ങളിൽ എട്ടുവിജയങ്ങളും അഞ്ച് തോൽവികളും 11 തോൽവികളുമായി 29 പോയിന്റ് നേടിയ കേരള ബ്‌ളാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്