അർജന്റീനയ്‌ക്കെതിരായ കൂറ്റൻ തോൽവിക്ക് പിന്നാലെ ബ്രസീലിന്റെ കോച്ച് ഡൊറിവൽ ജൂനിയറിനെ പുറത്താക്കി. 2024ൽ ബ്രസീലിന്റെ മാനേജറായി ചുമതലയേറ്റ ഡൊറിവൽ ജൂനിയറിന് ഒപ്പം നിറം മങ്ങിയ പ്രകടനമാണ് ബ്രസീൽ താരങ്ങൾ പുറത്തെടുത്തത്. കളിച്ച 16 മത്സരങ്ങളിൽ ഒൻപതിലും ബ്രസീലിന് ജയിക്കാനായില്ല.
ലോകകപ്പ് യോഗ്യത റൗണ്ടിൽ 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്രസീൽ നിലവിൽ നാലാം സ്ഥാനത്താണ്. 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ബ്രസീൽ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചർച്ചകൾ തുടങ്ങിയതെന്നാണ് വിവരം.
ഇതിനിടെ റയൽ മാഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടിയുമായി ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷൻ വീണ്ടും ചർച്ചകൾ തുടങ്ങിയെന്ന അഭ്യൂഹവമുണ്ട്. ഇതിനിടെ കാർലോ ആഞ്ചലോട്ടിയുമായി രണ്ട് വർഷം മുൻപ് ബ്രസീൽ ചർച്ച നടത്തിയുരുവെന്ന് സ്ഥിരീകരിച്ച് ഇതിഹാസ താരം റൊണാൾഡോ നസാരിയോ രംഗത്തെത്തി. കാർലോയുമായുള്ള ചർച്ചകൾക്ക് ഞാനും സഹായിച്ചിരുന്നു.
പക്ഷേ റയൽ മാഡ്രിഡ് അദ്ദേഹത്തെ റിലീസ് ചെയ്തില്ല. റയലിനൊപ്പം ആഞ്ചലോട്ടി വലിയ വിജയങ്ങൾ നേടിയില്ലായിരുന്നുവെങ്കിൽ ബ്രസീലിലേക്ക് ആഞ്ചലോട്ടി എത്തിയേനെ എന്ന് റൊണാൾഡോ നസാരിയോ സ്പാനിഷ് മാധ്യമത്തോട് പറഞ്ഞു. ജൂൺ നാലിന് ഇക്വഡോറിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്