മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്

MARCH 23, 2025, 10:50 PM

ചെന്നൈ: സീസണിലെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ നാലു വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ മൂന്നുവിക്കറ്റുകൾ വീഴ്ത്തി മലയാളി സ്പിന്നർ വിഘ്‌നേഷ് പുതൂർ അരങ്ങേറ്റം അടിപൊളിയാക്കിയെങ്കിലും മുംബയ്ക്ക് വിജയിക്കാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസേ നേടാനായുള്ളൂ. 19.1 ഓവറിലാണ് ചെന്നൈ വിജയം കണ്ടത്. നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും(53), രചിൻ രവീന്ദ്രയും (65*) നേടിയ അർദ്ധസെഞ്ച്വറികളാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. റുതുരാജ്, ശിവം ദുബെ(9), ദീപക് ഹൂഡ (3) എന്നിവരെയാണ് അടുത്തടുത്ത ഓവറുകളിൽ വിഘ്‌നേഷ് പുറത്താക്കിയത്. എന്നാൽ രവീന്ദ്ര ജഡേജയും(17) രചിനും ചേർന്ന് വിജയത്തിനടുത്തുവരെയെത്തിച്ചു. 19-ാം ഓവറിൽ ജഡേജ റൺഔട്ടായപ്പോൾ ഇറങ്ങിയ ധോണി രണ്ടുപന്തുകൾ നേരിട്ടെങ്കിലും റണ്ണെടുത്തില്ല.

നാലുവിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദും ചേർന്നാണ് മുംബയ്‌യെ ഈ സ്‌കോറിലൊതുക്കിയത്. ആദ്യ ഓവറിൽതന്നെ രോഹിതിനെ ഡക്കാക്കിയാണ് ഖലീൽ തുടങ്ങിയത്. സൂര്യകുമാർ യാദവ് (29), തിലക് വർമ്മ (31), ദീപക് ചഹർ (28*) എന്നിവർ മാത്രമാണ് മുംബയ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. റിക്കിൾട്ടൺ(13), വിൽ ജാക്‌സ് (11), റോബിൻ മിൻസ് (3) തുടങ്ങിയവർ നിരാശപ്പെടുത്തി.

vachakam
vachakam
vachakam

18-ാം തവണയാണ് രോഹിത് ഐ.പി.എല്ലിൽ ഡക്കായത്. ഇതോടെ ദിനേഷ് കാർത്തിക്കിന്റെയും ഗ്‌ളെൻ മാക്‌സ്‌വെല്ലിന്റെയും റെക്കാഡിനൊപ്പമെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam