തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.
അനധികൃത സ്വത്തിൽ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇന്ന് രാവിലെയാണ് വിവി രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും ഒപ്പം തന്നെ ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും ഈ പോസ്റ്റർ വന്നിട്ടുള്ളത്.
വിവി രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാർട്ടി വിശദമായി അന്വേഷിക്കണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിയായ രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇത്തരം കാര്യങ്ങളൊക്കെ അന്വേഷിക്കണം, പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നിങ്ങനെയാണ് പോസ്റ്ററിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്