കോഴിക്കോട്: ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ.
വിവാദ ഉത്തരവിനെതിരെ വിമർശനം ഉയർന്നതോടെയാണ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം.
29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നൽകരുതെന്നുമായിരുന്നു നിർദേശം.
കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കായി ഇറക്കിയ ഉത്തരവാണ് കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഇന്ന് രാവിലെ പുതുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്