കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ.
ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്‌പകൾ എഴുതിത്തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല.
വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.
മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്