പാപ ഫ്രാൻസിസ് പാപ്പയുടെ അത്ഭുത രോഗ സൗഖ്യം മുമ്പേ പ്രവചിച്ച് കനേഡിയൻ സുവിശേഷകൻ ബ്രദർ ഷിബു കിഴക്കേക്കുറ്റ്. പാപ്പ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് പാപ്പയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ബ്രദർ തന്റെ പ്രാർത്ഥനഗ്രൂപ്പായ 24ന്യൂസ് ലൈവ്‌കോമിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം നിരവധിപ്പേർ പാപ്പയ്ക്കായി മധ്യസ്ഥ പ്രാർത്ഥന നടത്തുകയും ഉപവാസമെടുക്കുകയും ചെയ്തിരുന്നു. വിശ്വാസപൂർവമുള്ള പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്ന് തെളിഞ്ഞതായി ബ്രദർ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുമെന്നും റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടുമെന്നും ഷിബു ബ്രദർ പ്രവചിച്ചിരുന്നു. രണ്ടു പ്രവചനങ്ങളും കാലക്രമേണെ സംഭവിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുമെന്ന ഷിബു ബ്രദറിന്റെ പ്രവചനം വലിയ പ്രാധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. കേരളത്തിൽ ഇടതുമുന്നണിയും കേന്ദ്രത്തിൽ ബി.ജെ.പിയും ഭരിക്കുമെന്നും ഷിബു ബ്രദർ പറഞ്ഞിരുന്നു.
നിരവധിപ്പേരാണ് ബ്രദർ ഷിബു നയിക്കുന്ന 24ന്യൂസ് ലൈവ്‌കോമിന്റെ പ്രാർത്ഥനാ കൂട്ടായ്മയിൽ അംഗങ്ങളായുള്ളത്. വചനത്തിലധിഷ്ഠിതമാണ് ഓരോ പ്രാർത്ഥനയും. 24 ന്യൂസ് ലൈവ്‌കോമിന്റെ അത്ഭുതമാതാവിനോടുള്ള പ്രാർത്ഥന വഴി നിരവധിപ്പേർക്കാണ് അത്ഭുത രോഗസൗഖ്യങ്ങൾ ലഭിക്കുന്നത്. ബൈബിൾ പതിമൂന്ന് ദിവസം വായിച്ച് ജീവിത പ്രതിസന്ധികളിൽ നിന്നും അത്ഭുതകരമായ വിടുതൽ നേടിയതും അനേകരാണ്.
ജാതി മത ഭേദമന്യേ നിരവധിപ്പേരാണ് എല്ലാ ദിവസം ലോകത്തിനായി 24 ന്യൂസ് ലൈവ്‌കോമിന്റെ പ്രാർത്ഥനാ ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കുന്നത്. 24 ന്യൂസ് ലൈവ്‌കോമിന്റെ അത്ഭുത പ്രാർത്ഥനയിലൂടെയും അനേകർക്ക് വിടുതൽ ലഭിക്കുന്നുണ്ട്.
സിനിമാ നിർമ്മാതാവായിരുന്ന ഷിബു ബ്രദർ കാനഡയിലെ ജോലി പോലും വേണ്ടെന്ന് വച്ചാണ് സുവിശേഷ പ്രഘോണത്തിനായി തന്റെ ജീവിതം സമർപ്പിച്ചത്. ഇന്ത്യയിലേക്ക് വലിയ രീതിയിൽ കുടിയേറ്റം നടക്കുമെന്നാണ് ബ്രദർ ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്.
പതിനഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്നും ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരെല്ലാം തിരിച്ചുവരുമെന്നും ബ്രദർ പ്രവചിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്