കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ മദ്യലഹരിയിലെ കത്തിക്കുത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ധനീഷ് എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കൊലപാതകം നടത്തിയ പ്രതി അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നത്. അഞ്ചാലുംമൂട് പനയം ക്ഷേത്രത്തിലെ വിളക്ക് മഹോത്സവം കാണാനെത്തിയതായിരുന്നു മൂവർ സംഘം എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്