വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നല്ല ഫലങ്ങള്‍ നല്‍കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച യുഎസ് പ്രസിഡന്റ് അദ്ദേഹത്തെ 'ഒരു മികച്ച സുഹൃത്ത്' എന്നും 'വളരെ ബുദ്ധിമാനായ മനുഷ്യന്‍' എന്നും വിളിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
'പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്, ഞങ്ങള്‍ എല്ലായ്‌പ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ... അവര്‍ വളരെ ബുദ്ധിമാന്‍മാരാണ്,' ട്രംപ് പറഞ്ഞു.
'അദ്ദേഹം വളരെ ബുദ്ധിമാനും എന്റെ ഒരു മികച്ച സുഹൃത്തുമാണ്. ഞങ്ങള്‍ വളരെ നല്ല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയില്‍ ഇത് (വ്യാപാര കരാര്‍) വളരെ നന്നായി നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് ഒരു മികച്ച പ്രധാനമന്ത്രിയുണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.' ട്രംപ് കൂട്ടിച്ചേര്‍ത്തു.
വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവനകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ പരസ്പര തീരുവ ചുമത്താന്‍ യുഎസ് തയ്യാറെടുക്കുകയാണ്. എന്നാല്‍ സമാന്തരമായി ന്യൂഡെല്‍ഹിയില്‍ ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളും നടക്കുന്നുണ്ട്. യുഎസ് വാഹനങ്ങള്‍ക്കും മദ്യത്തിനുമടക്കം ഇറക്കുമതി നികുതി കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തത് ചര്‍ച്ചകളെ മികച്ച തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വ്യാപാര നയങ്ങളെ ട്രംപ് പലതവണ വിമര്‍ശിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യയെ 'ചുങ്ക രാജാവ്' എന്നും ഇന്ത്യയുടെ ഇറക്കുമതി നികുതികളെ വളരെ അന്യായമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്