ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകളുടെയും ബര്‍ബണ്‍ വിസ്‌കിയുടെയും ഇറക്കുമതി തീരുവ കുറയ്ക്കാനൊരുങ്ങി ഇന്ത്യ

MARCH 26, 2025, 9:49 AM

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍, ബര്‍ബണ്‍ വിസ്‌കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ചില ഉല്‍പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനും വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതിനും ഉള്ള ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് വിവരം.

ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു. ഇപ്പോള്‍ താരിഫ് കൂടുതല്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് ഈ പ്രീമിയം ബൈക്കുകളെ വിപണിയില്‍ കൂടുതല്‍ താങ്ങാനാവുന്ന തരത്തിലാക്കും.

അതുപോലെ, ബര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ മുമ്പ് 150 ശതമാനത്തില്‍ നിന്ന് 100 ആയി കുറച്ചിരുന്നു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മറ്റൊരു കുറവ് വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് മികച്ച പ്രവേശനം നേടുന്നതിനായി യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ കാലിഫോര്‍ണിയന്‍ വൈനും ചര്‍ച്ചകളുടെ ഭാഗമാണ്.

2020-21 ല്‍ ഇറക്കുമതി 2,26,728.33 ലക്ഷം രൂപയായിരുന്നു. 2021-22 ല്‍ ഇത് 78.8 ശതമാനം വര്‍ധിച്ച് 4,05,317.35 ലക്ഷം രൂപയായി. എന്നിരുന്നാലും 2022-23ല്‍ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023 ല്‍ ഈ പ്രവണത വീണ്ടും മാറി. ഇറക്കുമതി 10.8 ശതമാനം വര്‍ധിച്ച് 3,25,500.17 ലക്ഷം രൂപയായി. നിര്‍ദ്ദിഷ്ട താരിഫ് ഇളവുകള്‍ നടപ്പിലാക്കുകയാണെങ്കില്‍, ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതായിത്തീരും. ബര്‍ബണ്‍ വിസ്‌കിയുടെയും കാലിഫോര്‍ണിയന്‍ വൈനിന്റെയും തീരുവ കുറയ്ക്കുന്നത് ഇന്ത്യന്‍ മദ്യ വിപണിയില്‍ ഈ ഉല്‍പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam