ബെംഗളൂരു: കർണാടകയിലെ ഹുളിമാവിലെ വീട്ടിൽ സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. 32കാരിയായ ഗൗരി അനിൽ സാംബേകറെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷ് പിടിയിലായി. പുനെയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ബെംഗളൂരു പൊലീസ് സ്ഥലത്തെത്തിയത്. ഹുളിമാവ് പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തി. അകത്തുകടന്നപ്പോൾ കുളിമുറിയിൽ ആണ് സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയത്. കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദമ്പതികൾ രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് മാസം മുമ്പാണ് ജോലിക്കായി ഇവർ മഹാരാഷ്ട്രയിൽ നിന്നും ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൗരി തൊഴിൽ അന്വേഷണത്തിലായിരുന്നു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്