ഡെല്‍ഹി: ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണ ബില്ലുകളില്‍ സര്‍വീസ് ചാര്‍ജ് സ്വയമേവ ഈടാക്കുന്നത് വിലക്കിക്കൊണ്ടുള്ള സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡെല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ശരിവെച്ചു.
അന്യായമായ വ്യാപാര രീതികളും സേവന നിരക്കുകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും തടയുന്നതിനായി 2022 ജൂലൈയിലാണ് സിസിപിഎ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്.
നിര്‍ബന്ധിത രീതിയില്‍ സേവന ചാര്‍ജ് ചുമത്തുന്നത് 'ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും വിവിധ പേരുകളില്‍ സേവന ചാര്‍ജ് ഈടാക്കുന്നത് അന്യായമായ വ്യാപാര രീതികള്‍ക്ക് തുല്യമാണെന്നും' ഹൈക്കോടതി പറഞ്ഞു.
'സേവന ചാര്‍ജ് നിര്‍ബന്ധമായി ചേര്‍ക്കരുത്, മറിച്ച് അത് ഉപഭോക്താവിന്റെ വിവേചനാധികാരത്തിന് വിടണം,' കോടതി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് പ്രതിഭ എം സിംഗ് വിധി പ്രസ്താവിക്കുകയും ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷണ ബില്ലുകളില്‍ നിര്‍ബന്ധിത സേവന ചാര്‍ജുകള്‍ ഈടാക്കുന്നത് നിരോധിക്കുന്ന സിസിപിഎ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്ത റസ്റ്റോറന്റ് സംഘടനകളുടെ ഹര്‍ജികള്‍ തള്ളുകയും ചെയ്തു. ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യയും (എഫ്എച്ച്ആര്‍ഐ), നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്.
നിലവിലുള്ള ജിഎസ്ടി ചട്ടക്കൂടിന് കീഴില്‍, ഒരു മുറിക്ക് പ്രതിദിനം 7,500 രൂപ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഈടാക്കുന്ന ഹോട്ടലുകളിലെ റെസ്റ്റോറന്റുകള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ആനുകൂല്യങ്ങളുള്ള എഫ്എച്ച്ബി സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിക്ക് വിധേയമാണ്. അതേസമയം ഈ പരിധിക്ക് താഴെയുള്ള താരിഫുകളുള്ള ഹോട്ടലുകളിലെ ഹോട്ടലുകള്‍ ഐടിസി ഇല്ലാതെ 5 ശതമാനം ജിഎസ്ടി ഈടാക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്