ധാക്ക: ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണം പൂർണ തോതിൽ പുനരാംരംഭിച്ച് അദാനി ഗ്രൂപ്പ്. വൈദ്യുതി ചാര്‍ജ് ഇനത്തിൽ 846 മില്യണ്‍ ഡോളര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയതിന് പിന്നാലെ ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചിരുന്നു.
ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ ജാർഖണ്ഡിലെ കൽക്കരി പ്ലാന്റിൽ നിന്നാണ് 1600 മെഗാവാട്ട് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിന് നൽകിയിരുന്നത്.
ഒക്ടോബർ 31 മുതലായിരുന്നു അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്കുള്ള വൈദ്യുത വിതരണം വെട്ടിക്കുറിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യം വൻ തുക നൽകാനുള്ളതിനേ തുടർന്നായിരുന്നു ഇത്.
ബംഗ്ലാദേശിലെ നാഷണൽ ഗ്രിഡിന് സഹായകമാവുന്നതാണ് നിലവിലെ തീരുമാനമെന്നാണ് വിലയിരുത്തൽ. 2017 ൽ ഒപ്പുവയ്ക്കപ്പെട്ട 25 വർഷത്തെ കരാറാണ് അദാനി ഗ്രൂപ്പിന് ബംഗ്ലാദേശുമായി ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്