ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. വെടിവയ്പ്പില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ക്കെതിരായ സൈനിക നടപടിയുടെ നാലാം ദിവസമാണ് നേട്ടം.
ജുത്താനയിലെ ഇടതൂര്‍ന്ന വനപ്രദേശത്ത് നാലോ അഞ്ചോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ സ്ഥാനം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹിരാനഗര്‍ സെക്ടറില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ജാഖോലെ ഗ്രാമത്തിന് സമീപമാണ് വെടിവെയ്പ്പ് നടന്നത്, ഞായറാഴ്ചയും വെടിവയ്പ്പ് നടന്ന സ്ഥലമാണിത്. കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് അയച്ചതായും അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍ (എസ്ഒജി) പെട്ട രണ്ട് സൈനികരെ ചികിത്സയ്ക്കായി കത്വയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഹിരാനഗറില്‍ ഞായറാഴ്ച നടന്ന വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട അതേ സംഘമാണ് ഇന്നത്തെ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ എന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. മാര്‍ച്ച് 22 മുതല്‍ പോലീസ്, സൈന്യം, എന്‍എസ്ജി, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ ഉള്‍പ്പെടുന്ന സേനകള്‍ വലിയ തോതിലുള്ള തിരച്ചില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്