ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യ വ്യാഴാഴ്ച സ്ഥിരീകരിച്ചു. 2022 ല്‍ ഉക്രെയ്‌നുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പുടിന്റെ ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
പ്രത്യേക തിയതികളൊന്നും നല്‍കിയിട്ടില്ലെങ്കിലും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് റഷ്യയെയാണ് തിരഞ്ഞെടുത്തതെന്ന് ലാവ്റോവ് ചൂണ്ടിക്കാട്ടി. 'ഇനി ഞങ്ങളുടെ ഊഴമാണ്' ലാവ്‌റോവ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനെത്തുടര്‍ന്നുള്ള ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ഭൗമരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
യുദ്ധത്തിന്റെ യുഗമല്ല ഇതെന്ന് പ്രധാനമന്ത്രി മോദി പുടിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും, ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. റഷ്യയെ അപലപിച്ച് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളില്‍ നിന്നും, പുടിനെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്