ജമ്മു: ജമ്മു-കാശ്മീരിലെ കഠുവയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
വ്യാഴാഴ്ച രാജ്ഭാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കാശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.
സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്