പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ്എച്ച്ഒയെ സ്ഥലം മാറ്റി. കൂടാതെ കാരണം കാണിക്കൽ നോട്ടിസും നൽകി.
തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയിരിക്കുന്നത്.
മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്.
ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്