ന്യൂഡെല്‍ഹി: മ്യാന്‍മറില്‍ ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യവുമായും തായ്ലന്‍ഡുമായും ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 'എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും' പ്രാര്‍ത്ഥിക്കുന്നെന്്‌ന പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
'മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തില്‍, ഞങ്ങളുടെ അധികാരികളോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടു. മ്യാന്‍മര്‍, തായ്ലന്‍ഡ് സര്‍ക്കാരുകളുമായി ബന്ധം നിലനിര്‍ത്താനും വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,' പ്രധാനമന്ത്രി മോദി പോസ്റ്റില്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 നാണ് 7.7 തീവ്രതയുള്ള ആദ്യത്തെ ഭൂകമ്പം മ്യാന്‍മറിനെ വിറപ്പിച്ചത്. പിന്നാലെ 6.8 തീവ്രതയുള്ള ചലനവും അനുഭവപ്പെട്ടു. ഇന്ത്യ, ചൈന, തായ്ലന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ബര്‍മീസ് നഗരമായ സാഗൈങ്ങില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം.
തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ശക്തമായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രയുത് ചാന്‍-ഒ-ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 40 ലേറെ പേര്‍ കുടുങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്