ആഗ്ര: സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമാനം ആഗ്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ആഗ്രയില്‍ നിന്ന് ലഖ്നൗവിലേക്ക് വിമാനം പറന്നുയര്‍ന്നപ്പോള്‍ ബ്രേക്കില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ആര്‍ക്കും പരിക്കുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല.
ആഗ്രയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത ശേഷം മടങ്ങുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റൊരു വിമാനത്തില്‍ അദ്ദേഹം ലഖ്നൗവിലേക്ക് പോയി.
ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്