ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രതീക്ഷകൾ തകർക്കാതെ ഇത്തവണയും മത്സരം കാണികളെ ആവേശത്തിൽ ആക്കിയിരുന്നു. അവസാന ഓവറിലേയ്ക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ ആണ് ജയം സ്വന്തമാക്കിയത്.
എന്നാൽ, തോൽവിയിലും മുംബൈ ആരാധകരെ ഞെട്ടിച്ചത് അരങ്ങേറ്റ മത്സരത്തിൽ തന്നെ ചെന്നൈ പോലെയൊരു ടീമിനെ മുൾമുനയിൽ നിർത്തിയ ഒരു 24 കാരൻ ആണ്. തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന ചെന്നൈ നായകൻ റിതുരാജ് ഗെയ്ക്വാദിനെ തിരികെ അയച്ചു തന്റെ ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേടിയ വിഘ്നേഷ് എന്ന മലയാളി ആണ് ആരാധകരുടെ കൈയ്യടി നേടിയത്.
ശിവം ദുബെയെയും ദീപക് ഹൂഡയെയും വിഘ്നേഷ് തറപറ്റിച്ചു. ചെന്നൈ അനായാസമായി ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറിലേയ്ക്ക് നീളാൻ കാരണം തന്നെ വിഘ്നേഷിന്റെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമായിരുന്നു. വിഘ്‌നേശിനെ മത്സര ശേഷം മഹേന്ദ്ര സിംഗ് ധോണി തോളിൽ തട്ടി അഭിനന്ദിക്കുന്ന കാഴ്ചയും ആരാധകരെ ആവേശത്തിലാക്കി.
അതേസമയം വിഘ്നേഷിന് വരും മത്സരങ്ങളിലും ടീമിൽ സ്ഥാനം ലഭിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാണ് വിഘ്നേഷിന്റെ ഉയർച്ച മുംബൈ ടീമിൽ മറ്റൊരു താരത്തിന് വലിയ ഭീഷണി ആകും എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അര്‍ജുൻ ടെണ്ടുൽക്കര്‍ക്കാണ് വിഘ്നേഷ് വെല്ലുവിളിയാകുന്നത്.
ഇടംകയ്യൻ മീഡിയം പേസ് ബൗളറായ അര്‍ജുന് പക്ഷേ ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല. ശരാശരി 130 കി.മീ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാൻ പോലും അര്‍ജുന് സാധിക്കാത്തതാണ് മുംബൈയ്ക്ക് വലിയ തലവേദനയാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ശരാശരി പ്രകടനം മാത്രമാണ് അര്‍ജുനിൽ നിന്ന് ലഭിക്കുന്നത്. അതിനാൽ തന്നെ മുംബൈയുടെ ആഭ്യന്തര ടീമിൽ നിന്ന് അര്‍ജുനെ ഒഴിവാക്കുകയും ചെയ്തിരുന്നു. മുംബൈ ഇന്ത്യൻസ് അര്‍ജുനെ കൈവിട്ടാൽ താരത്തിന്റെ ക്രിക്കറ്റ് കരിയറിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇതെല്ലാം സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകരെ കൂടിയാണ് നിരാശരാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്