രാമനാഥപുരം: പുതിയ പാമ്പന്‍ റെയില്‍വേ പാലം ഏപ്രില്‍ 6 ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാമ്പനില്‍ പുതുതായി നിര്‍മ്മിച്ച
റെയില്‍വേ പാലവും രാമേശ്വരത്ത് നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ സ്റ്റേഷന്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനും പ്രധാനമന്ത്രിയുടെ
സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിന്റെ റിഹേഴ്സല്‍
നടത്തുന്നതിനുമാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗ്
എത്തിയത്.
പ്രത്യേക പരിശോധനാ ട്രെയിനില്‍ രാമേശ്വരത്ത് എത്തിയ
അദ്ദേഹം റെയില്‍വേ സ്റ്റേഷന്‍ പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്
സംസാരിച്ചു. രാമനവമി ദിനമായ ഏപ്രില്‍ 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പുതിയ പാമ്പന്‍ റെയില്‍വേ പാലം ഉദ്ഘാടനം ചെയ്യുമെന്നു അദ്ദേഹം
സ്ഥിരീകരിച്ചു.
രാമേശ്വരത്ത് നിന്ന് താംബരത്തേക്കുള്ള പ്രത്യേക
ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പാമ്പന്‍ കടലിനു മുകളിലുള്ള പഴയ റെയില്‍വേ തൂക്കുപാലം മോശം
അവസ്ഥയിലായതിനാല്‍ പാലം നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത് നീക്കം
ചെയ്യുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. രാമേശ്വരത്തിനും
ധനുഷ്‌കോടിക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് പ്രായോഗിക
പ്രശ്നങ്ങള്‍ ഉള്ളതിനാല്‍, സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം
അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ആര്‍ എന്‍ സിങ് പറഞ്ഞു.
അഞ്ചാം
തീയതി ശ്രീലങ്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദി അവിടെ വിവിധ
പരിപാടികളില്‍ പങ്കെടുത്ത ശേഷം നേരിട്ട് പാമ്പനിലേക്ക് മടങ്ങും എന്നാണ്
റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍
ആര്‍.എന്‍. രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്നാട്
എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍,
സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പാമ്പന്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടന
ചടങ്ങില്‍ പങ്കെടുക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ദക്ഷിണ റെയില്‍വേ
ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്