തെലുങ്ക് താരം നാനി നായകനായെത്തുന്ന ‘ദ് പാരഡൈസ്’ സിനിമയുടെ മലയാളം ടീസറിൽ കടന്നുകൂടിയത് വൻ അബദ്ധം. തെലുങ്ക് ഡയലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണിതെന്നാണ് സൂചന.
ടീസറിലെ ഒരു രംഗത്തിൽ നായകനായ നാനിയുടെ കയ്യിൽ പച്ചകുത്തിയ വാക്കാണ് ട്രോളാണ് മാറിയത്.
മലയാളത്തിലെ കടുത്ത അസഭ്യമാണ് കയ്യിൽ പച്ചകുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളാണ് ടീസറിന് ലഭിക്കുന്നത്.
ടീസറിലെ ചില പ്രയോഗങ്ങളിലും അസഭ്യമുണ്ട്. ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് പാരഡൈസ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലുള്ള മൊഴി മാറ്റ ടീസറുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് അസഭ്യവാക്ക് കയറി കൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്