എമ്പുരാനില്‍ മോഹന്‍ലാലിന്റെ പ്രതിഫലം വെളിപ്പെടുത്തി സംവിധായകന്‍ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
100 കോടി ബജറ്റ് ഉണ്ടായിട്ട് 80 കോടിയും പ്രതിഫലത്തിന് പോയിട്ട്, ബാക്കി 20 കോടിക്ക് സിനിമ നിര്‍മിക്കുന്നത് പോലെയല്ല എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയ്ക്കായി തങ്ങള്‍ ചിലവഴിച്ച തുക സ്‌ക്രീനില്‍ കാണാനാകുമെന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തു.
'എമ്പുരാന്റെ കാസ്റ്റിംഗ് തുടങ്ങിയ സമയത്ത് എനിക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇത്തരമൊരു സിനിമയായത് കൊണ്ട് നമ്മള്‍ അതിരുകള്‍ ഇല്ലാതെ ചിന്തിച്ച് പോകും. തുടക്കത്തില്‍ വലിയ കുറച്ച് താരങ്ങളുമായി സഹകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
അതില്‍ കുറച്ച് പേരിലേക്ക് ഞാന്‍ എത്തുകയും ചെയ്തു. അമേരിക്ക, ബ്രിട്ടണ്‍, ചൈന എന്നീ സിനിമ മേഖലകളില്‍ നിന്നുള്ള ആളുകളെ ഞാന്‍ സമീപിച്ചു. അവരുമായെല്ലാം സംസാരിച്ചു. അവര്‍ക്കെല്ലാം ഒരു ഇന്ത്യന്‍ സിനിമ ചെയ്യുന്നതില്‍ താല്‍പര്യം ഉണ്ടായിരുന്നു.
ഈ സിനിമയ്ക്ക് പരമാവധി ഇത്ര തുകയെ മുടക്കൂ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പൈസയുടെ ഭൂരിഭാഗവും സിനിമ നിര്‍മാണത്തില്‍ ചിലവഴിക്കണമെന്നാണ് ഞാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ സര്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരു പൈസയും വാങ്ങിയിട്ടില്ല. ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണം തന്നെ അതാണ്', പൃഥ്വിരാജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്