മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദ് ചെയ്യണം; പെറ്റീഷനിൽ ഒപ്പിട്ട് 200000ൽ അധികം പേർ 

FEBRUARY 24, 2025, 10:17 PM

ഒട്ടാവ: അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പാർലമെന്ററി പെറ്റീഷനിൽ ഒപ്പു വച്ചത് 200000ൽ അധികം കനേഡിയൻ പൗരൻമാർ.

ന്യൂ ഡെമോക്രാറ്റ് പാർലമെന്ററി അംഗവും മസ്‌കിന്റെ കടുത്ത നിരൂപകനുമായ ചാർലി ആംഗസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡാണ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചത്.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്കിന് കനേഡിയൻ പ്രവിശ്യയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ ജനിച്ച മാതാവിൽ നിന്നാണ് കനേഡിയൻ പൗരത്വം ലഭിക്കുന്നത്. 

vachakam
vachakam
vachakam

ട്രംപിന്റെ ഉപദേശകനായി വർത്തിച്ചുകൊണ്ട് കാനഡയുടെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായി മസ്ക് പ്രവർത്തിക്കുന്നുവെന്നാണ് പെറ്റീഷനിലുള്ളത്. 

ഒപ്പം കാനഡയുടെ പരമാധികാരത്തെ തകർക്കാൻ ട്രംപിനൊപ്പം പ്രവർത്തിക്കുന്ന മസ്കിൻറെ പൗരത്വം പിൻവലിക്കാനും ആവശ്യപ്പെടുന്നു.  കനേഡിയൻ പൗരത്വം റദ്ദാക്കപ്പെട്ട ഒരാൾക്ക് അത് വീണ്ടും ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam