ട്രൂഡോ ക്യാബിനറ്റിലെ പ്രബലരെ ഒഴിവാക്കിയേക്കും; മാർക്ക് കാർണിക്കൊപ്പം അധികാരത്തിലേറുക 20 അംഗ മന്ത്രിസഭ

MARCH 14, 2025, 3:16 AM

ഒട്ടാവ; കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയാകുന്ന മാർക്ക് കാർണിക്കൊപ്പം അധികാരത്തിലേറുക 20 അംഗ കാബിനറ്റ്. 2015ൽ തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ 31 അം​ഗങ്ങളാണുണ്ടായിരുന്നത്.

കാർണിയുടെ 20 അം​ഗ മന്ത്രിസഭയിൽ മുൻ ലിബറൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തരില്‍ പലരും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. 

ട്രൂഡോ മന്ത്രിസഭയുടെ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട്, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ, ക്യൂബെക്ക് ലെഫ്റ്റനന്റ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി ജീൻ-യെവ്സ് ഡുക്ലോസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ജിനെറ്റ് പെറ്റിറ്റ്പാസ് ടെയ്‌ലർ, ഫിഷറീസ് മന്ത്രി ഡയാൻ ലെബൗത്തിലിയർ എന്നിവർ കാർണി മന്ത്രിസഭയിൽ ഉണ്ടാവില്ല. 

vachakam
vachakam
vachakam

എന്നാൽ, ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി, പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിന്റി എന്നിവർ ഉന്നത സ്ഥാനങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരെല്ലാം തന്നെ യുഎസുമായുള്ള വ്യാപാര യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. 

 ട്രംപ് ഭരണകൂടം കാനഡയുമായി നടത്തുന്ന വ്യാപാര യുദ്ധങ്ങളെ എങ്ങനെ ഈ ചെറിയ മന്ത്രിസഭ കാര്യക്ഷമമായി നേരിടുന്നു എന്നതായിരിക്കും വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി നിശ്ചിയിക്കുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam