ഒട്ടാവ: മാര്‍ക്ക് കാര്‍ണിയുടെ സത്യപ്രതിജ്ഞയ്ക്ക് ട്രൂഡോ എത്തിയില്ല. ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ മാര്‍ക്ക് കാര്‍ണിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ കാര്‍ണി അധികാരമേറ്റത്.
ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ ആണ് അധ്യക്ഷത വഹിച്ചത്. മുന്‍ പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍ ജനറല്‍മാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങില്‍ എത്തി. എന്നാല്‍ രാജിവച്ച ജസ്റ്റിന്‍ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി.
24 അംഗങ്ങളാണ് കാര്‍ണി മന്ത്രിസഭയിലുള്ളത്. ട്രൂഡോ സര്‍ക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കി. എന്നാല്‍ ചില പ്രമുഖരെ നിലനിര്‍ത്തിയിട്ടുമുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സര്‍ക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും. ഫ്രാന്‍സ്വാ ഫിലിപ്പെയാകും പുതിയ ധനമന്ത്രി. രണ്ട് ഇന്ത്യന്‍ വംശജരും മന്ത്രിസഭയിലുണ്ട്. അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷന്‍ ശാസ്ത്ര - വ്യവസായ മന്ത്രിയാകും. കമല്‍ ഖേരക്ക് തന്ത്ര പ്രധാനമായ ആരോഗ്യ മന്ത്രിയാകും.
അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കാന്‍ കാര്‍ണി തീരുമാനിച്ചിട്ടുണ്ട്. യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെത്തുന്ന കാര്‍ണി, യു കെ പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമാകും കൂടിക്കാഴ്ചകളില്‍ മുഖ്യ വിഷയമാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്