ഒട്ടാവ: യുഎസ് നിര്‍മ്മിത എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റിയ യുദ്ധവിമാനങ്ങള്‍ കാനഡ അന്വേഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പുതിയ മന്ത്രിസഭ ആദ്യമായി എടുത്ത തീരുമാനങ്ങളിലൊന്നാണിത്. യുഎസുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതിനിടെയാണ് തീരുമാനം. കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 25% തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണ് വ്യാപാര യുദ്ധം ആരംഭിച്ചത്.
'നമ്മുടെ വ്യോമസേന അവര്‍ക്ക് ആവശ്യമായ പ്ലാറ്റ്ഫോമായി തിരിച്ചറിഞ്ഞത് ഫൈറ്റര്‍ ജെറ്റ് എഫ്-35 ആയിരുന്നു, എന്നാല്‍ മറ്റ് ബദലുകളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്്,' ബ്ലെയര്‍ പറഞ്ഞു.
പോര്‍ച്ചുഗല്‍ എഫ്-35 ജെറ്റുകള്‍ വാങ്ങുന്നത് നിര്‍ത്തുമെന്ന് സൂചിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കാനഡയും ബദല്‍ തേടുന്നത്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ട്രംപ് ഇന്ത്യയ്ക്ക് സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ വാഗ്ദാനം ചെയ്തിരുന്നു.
2023 ല്‍, കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ വ്യോമസേനയ്ക്കായി ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 88 യുഎസ് എഫ്-35 ജെറ്റുകള്‍ക്കായി 19 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. 2026 ല്‍ വിതരണം ചെയ്യാനിരിക്കുന്ന 16 ജെറ്റുകളുടെ ആദ്യ ബാച്ചിന് ഇതിനകം പണം നല്‍കി കഴിഞ്ഞു.
കാര്‍ണി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രി സ്ഥാനം നിലനിര്‍ത്തിയ ബ്ലെയര്‍, ആദ്യ ബാച്ച് ജെറ്റുകള്‍ സ്വീകരിച്ചേക്കാമെന്നും ബാക്കിയുള്ളവയ്ക്ക് സ്വീഡനിലെ സാബ് ഗ്രിപെന്‍ പോലുള്ള യൂറോപ്യന്‍ നിര്‍മ്മാതാക്കളെ പരിഗണിക്കാമെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്