ചൈനയിൽ നാലു കാനഡാക്കാർക്ക് വധശിക്ഷ; ശക്തമായ പ്രതികരണവുമായി കാനഡ

MARCH 19, 2025, 8:56 PM

ചൈന നാലു കാനഡക്കാരെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്ന വാർത്ത സ്ഥിരീകരിച്ചു കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി. ബുധനാഴ്ച ആണ് വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു രംഗത്ത് എത്തിയത്. പശ്ചിമ രാജ്യക്കാർക്ക് നേരെയുള്ള ഇത്തരം വധശിക്ഷ അപൂർവമാണ് എന്നും അവർ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ കാനഡയുടെ ഉന്നത അധികാരികൾ വധശിക്ഷ ഒഴിവാക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ചൈന ശിക്ഷ നടപ്പാക്കുന്നതിൽ ഉറച്ചുനിൽക്കുകയായിരുന്നു. "ഞങ്ങൾ ഈ വധശിക്ഷ ശക്തമായി അപലപിക്കുന്നു, ഞാൻ വ്യക്തിപരമായി ക്ഷമ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചൈന അതിന് തയ്യാറായില്ല" എന്നും  ജോളി പറഞ്ഞു. 

അതേസമയം ചൈനയിൽ നടന്ന കാനഡക്കാരുടെ വധശിക്ഷ ഡ്രഗ് ക്രൈമുമായി ബന്ധപ്പെട്ടതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. "കാനഡക്കാർ കുറ്റക്കാരാണെന്നും അവർക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ചൈനീസ് അധികൃതർ അവകാശപ്പെട്ടു.

vachakam
vachakam
vachakam

എന്നാൽ "നമ്മുടെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്തത് വേദനാജനകം ആണെന്നും നമ്മുടെ സർക്കാർ എല്ലാ രാജ്യങ്ങളിലും ഉള്ള കാനഡക്കാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കും" എന്നും ജോളി കൂട്ടിച്ചേർത്തു. ചൈനയിൽ അധികം ആളുകൾ ഇപ്പോഴും വധശിക്ഷയ്ക്കായി കാത്തിരിക്കുകയാണെന്നും കാനഡ മറ്റ് തടവുകാരുടെ മോചനത്തിനായി ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം ചൈന മയക്കുമരുന്ന് കേസുകളിൽ കർശന ശിക്ഷകൾ നടപ്പാക്കുന്ന രാജ്യമാണ്. "ഇവരുടെ കുറ്റങ്ങൾ തെളിയിച്ചിരിക്കുന്നതിനാൽ, വധശിക്ഷ നിയമപരമായി ശരിയാണ്" എന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ തടവുകാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന രാജ്യം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഇവയുടെ കൃത്യമായ കണക്കുകൾ ചൈന രഹസ്യമായി സൂക്ഷിക്കുന്നു. ചൈനയിൽ പണ്ടുകാലത്ത് വധശിക്ഷ ഗൺഷോട്ട് വഴിയായിരുന്നു, എന്നാൽ ഇപ്പോൾ ലേഥൽ ഇഞ്ചക്ഷൻ (മാരക മരുന്ന്) ഉപയോഗിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്.

കാനഡയും ചൈനയും തമ്മിലുള്ള ബന്ധം ഇപ്പോൾ കൂടുതൽ വഷളാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കാനഡ, ചൈനയിൽനിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും നികുതി കൂട്ടിയിരുന്നു. ഇതിന് പ്രതികാരമായി ചൈന, കാനഡയിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ ഏർപ്പെടുത്തി.

vachakam
vachakam
vachakam

അതേസമയം "ഇത് ഞെട്ടിക്കുന്നതും ക്രൂരവുമാണ്," എന്നാണ് ആഗോള മനുഷ്യാവകാശ സംഘടനയായ അമ്നസ്റ്റി ഇന്റർനാഷണൽ ഈ വധശിക്ഷയെ അപലപിച്ചു കൊണ്ട് പ്രതികരിച്ചത്. "ചൈന 2023-ൽ ആയിരക്കണക്കിന് ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചു," എന്നും അവർ ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam