ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞത് ഏറെ ഭീതി പടർത്തിയിരുന്നു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ലൈൻസ് യാത്രക്കാർക്ക് 30,000 ഡോളർ വീതം വാഗ്ദാനം ചെയ്തു. 76 യാത്രക്കാരും ഡെൽറ്റയുടെ ഓഫർ അംഗീകരിച്ചാൽ, മൊത്തം 2.3 മില്യൺ ഡോളറിലധികം നൽകേണ്ടിവരും.
മിനിയാപൊളിസിൽ നിന്നു ടൊറന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞു മൂടിയ റൺവേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.
വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെയോടെ, പരിക്കേറ്റ യാത്രക്കാരിൽ ഒരാളൊഴികെ മറ്റെല്ലാവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഡെൽറ്റ പറഞ്ഞു.
യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ സഹായത്തോടെ കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്