ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി സാമ്പത്തിക നയരൂപീകരണത്തില്‍ പരിചയസമ്പന്നനായ മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് കാര്‍ണി കാനഡയുടെ തലപ്പത്തെത്തുന്നത്. തന്റെ സര്‍ക്കാര്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു.
''കനേഡിയന്‍മാര്‍ നടപടി പ്രതീക്ഷിക്കുന്നു, അതാണ് ഈ ടീം നല്‍കുന്നത്. വേഗത്തില്‍ നീങ്ങുകയും, നമ്മുടെ സമ്പദ്വ്യവസ്ഥയെ സുരക്ഷിതമാക്കുകയും, കാനഡയുടെ ഭാവി സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ചെറുതും, പരിചയസമ്പന്നവുമായ മന്ത്രിസഭ,'' അദ്ദേഹം പറഞ്ഞു.
വ്യാപാര തര്‍ക്കങ്ങളില്‍, യുഎസിനോട് ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് കാര്‍ണി സൂചന നല്‍കി. കനേഡിയന്‍ പരമാധികാരത്തോടുള്ള ബഹുമാനം ഉണ്ടാകുമ്പോള്‍ മാത്രമേ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തൂ എന്ന് അദ്ദേഹം പറഞ്ഞു. കാനഡ ഒരിക്കലും യുഎസിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സാമ്പത്തികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങള്‍ നേരിടുന്ന, അമേരിക്കയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
ട്രംപ് കാനഡയില്‍ തീരുവ ചുമത്തുകയും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചിപ്പിക്കുന്നതുള്‍പ്പെടെ ഭീഷണികള്‍ മുഴക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്