ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ് സണ്ണി ഡിയോൾ നായകനായി എത്തിയ ബോർഡർ. ഇന്ത്യ- പാക് യുദ്ധത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച സിനിമക്ക് അണിയറപ്രവർത്തകർ ഒരു രണ്ടാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ബോർഡർ 2 വിൻ്റെ ചിത്രീകരണം ആരംഭിച്ചു. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി എന്നിവരടങ്ങുന്ന താരനിര അണിനിരക്കുമ്പോൾ ആവേശം എക്കാലത്തെയും ഉയർന്ന നിലയിലാണ്.
ഭൂഷൺ കുമാർ, കൃഷൻ കുമാർ, ജെ പി ദത്ത, നിധി ദത്ത എന്നിവരടങ്ങുന്ന പവർഹൗസ് പ്രൊഡക്ഷൻ ടീമാണ് ബോർഡർ 2 ന് പിന്തുണ നൽകുന്നത്. ആദ്യം ഭാഗം പോലെ നിരവധി താരങ്ങളുമായി വമ്പൻ ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.
2026 ജനുവരി 23 ന് ചിത്രം തിയേറ്ററിലെത്തും. ആദ്യ ഭാഗത്തിലെ കഥാപാത്രത്തെ വീണ്ടും സണ്ണി ഡിയോൾ അവതരിപ്പിക്കുന്നുണ്ട്. അനുരാഗ് സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭൂഷൺ കുമാറിന്‍റെ ടി സീരിസും, ജെ.പി. ദത്ത, നിധി ദത്ത എന്നിവരുടെ ജെപി ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്