മലയാളത്തിലെ ആദ്യ സോംബി ചിത്രം മഞ്ചേശ്വരം മാഫിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്...

DECEMBER 24, 2024, 8:51 AM

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'മഞ്ചേശ്വരം മാഫിയ' എന്ന പേരിലുള്ള ചിത്രം പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ്. 'നരിവേട്ട' എന്ന ടോവിനോ തോമസ് - അനുരാജ് നോഹർ സിനിമക്ക് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമ്മിക്കുന്ന ചിത്രം ആൽബി പോൾ ആണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് നിർമ്മാതാക്കൾ.

ഹോളിവുഡിലും, കൊറിയൻ സിനിമകളിലുമെല്ലാം മികച്ച എന്റർടെയ്‌നറുകൾ സമ്മാനിച്ച ഈ ഴോണർ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. സ്‌ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ  ടാഗ് ലൈൻ. അഭിലാഷ് എസ്. നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും.
വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam