ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം 2025 ല്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി - അമല്‍ നീരദ് ചിത്രം ആരംഭിക്കുക.
ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി ചിത്രത്തിനു ശേഷമായിരിക്കും തമിഴ് നടന്‍ സൂര്യയെ നായകനാക്കിയുള്ള ചിത്രത്തിലേക്ക് അമല്‍ നീരദ് കടക്കുക.
ഈ സിനിമയില്‍ മോഹന്‍ലാലും ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്