അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇഷ്ട സിനിമകളില്‍ പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'- ഉം ഇടം നേടി. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച ചിത്രം ഒബാമയുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ ഉള്ളത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ചിത്രങ്ങള് പങ്കുവച്ച കൂട്ടത്തിലാണ് ഇന്ത്യന്‍ സിനിമയും ഉള്‍പ്പെട്ടിരിക്കുന്നത്.
പത്ത് സിനിമകളുടെ പട്ടികയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഒബാമ പങ്കുവച്ചിരിക്കുന്നത്. കോണ്‍ക്ലേവ്, ദി പിയാനോ ലെസണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, അനോറ, ദീദി എന്നീ ചിത്രങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. വിവിധ രാജ്യാന്തര പുരസ്‌കാരങ്ങളും കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരവും നേടിയ 'ഓള്‍ വി ഇമോജിന്‍ അസ് ലൈറ്റ്' വലിയ തോതില്‍ ജനശ്രദ്ധ നേടിയിരുന്നു. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
മുംബൈയില്‍ താമസിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്'. നഴ്‌സുമാരായ യുവതികളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. പായല്‍ കപാഡിയ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുംബൈയിലായിരുന്നു ചിത്രീകരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച 29-ാത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്