2024ല്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് ശ്രീലീല. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പ 2വിലെ കിസ്സിക് ഗാനത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച ശ്രീലീല ഇപ്പോഴിതാ തമിഴിലേക്ക് അരങ്ങേറുകയാണ്.
പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ 'എസ്‌കെ 25' എന്ന ചിത്രത്തിലൂടെയാണ് ശ്രീലീല തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവകാര്‍ത്തേയനാണ് സിനിമയിലെ നായകന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേഴ്സ് ആണ്.
2019-ല്‍ കിസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് ശ്രീലീല അഭിനയം ആരംഭിച്ചത്. 2021-ല്‍ പെല്ലി സാന്‍ഡഡില്‍ റോഷന്‍ മേക്കയ്ക്കൊപ്പം അഭിനയിച്ചുകൊണ്ടാണ് അവര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. 2022ല്‍ രവി തേജയ്ക്കൊപ്പം ധമാക്ക ആയിരുന്നു ആദ്യത്തെ പ്രധാന ടോളിവുഡ് പ്രോജക്റ്റ്.
കഴിഞ്ഞ വര്‍ഷം നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയിലും നായികയായിരുന്നു. ഈ വര്‍ഷമാദ്യം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം എന്ന ചിത്രത്തിലൂടെ ശ്രീലീല സെൻസേഷണലായി മാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്