എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ചേർന്ന് ഒരുക്കുന്ന 'എസ്എസ്എംബി 29' ഇന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 'എസ്എസ്എംബി 29' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ എല്ലാ അപ്‌ഡേറ്റുകളും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ നായികയായി പ്രിയങ്ക ചോപ്രയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നടിയുമായി ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചിത്രത്തിനായി വിപുലമായ ഒരുക്കങ്ങളാണ് രാജമൗലി നടത്തുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രീ പ്രൊഡക്ഷൻ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2025ൽ ചിത്രീകരണം ആരംഭിക്കും.1000-1300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ സഹനിർമ്മാതാവ് താമരറെഡ്ഡി ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്.
2026ൽ ചിത്രം പുറത്തിറങ്ങും.ചിത്രത്തിൻ്റെ സഹനിർമ്മാതാവ് കൂടിയായ മഹേഷ് ബാബു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദാണ് 'എസ്എസ്എംബി 29'ൻ്റെ തിരക്കഥ ഒരുക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്