വിജയ്‌യുടേതായി തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. മാസ് ആക്ഷൻ എൻ്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.
ദളപതി 69ന് പേരിട്ടുവെന്നാണ് റിപ്പോര്‍ട്ടാണ് സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മിക്കവാറും പേരിന്റെ പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുവര്‍ഷത്തിലായിരിക്കും പ്രഖ്യാപനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിൽ വിജയ് ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുകയെന്നാണ് വിവരം. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ബാലകൃഷ്ണ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാ മണി, ഗൗതം വാസുദേവ് മേനോൻ, നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസാണ് ദളപതി 69 നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്