ഗ്ലാമറസ് റോളുകള്‍ ചെയ്യാതെ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചുവടുറപ്പിച്ച് നടിയാണ് സായ് പല്ലവി. മെഡിക്കല്‍ ബിരുദധാരിയായിട്ടും ആ പ്രൊഫഷനിലേക്കു പോകാതെ മികച്ച ചിത്രങ്ങളുടെ ഭാഗമായി സിനിമാ ലോകത്ത് തന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ സായ് പല്ലവിക്കു കഴിഞ്ഞിട്ടുണ്ട്.
മികച്ച നര്‍ത്തകി കൂടിയാണ് സായ്പല്ലവി. തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായി എത്തിയ 'ശ്യാം സിംഗ റോയ്' എന്ന ചിത്രത്തിലെ സായ്പല്ലവിയുടെ നൃത്തം അതിമനോഹരമായാണ് ആവിഷ്‌കരിച്ചത്. ഓരോ സിനിമയും അഭിനയ മികവു കൊണ്ടാണ് സായ്പല്ലവി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'അമരനിലെ' ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രവും സായ് പല്ലവിയുടെ കരിയറിലെ പൊന്‍തൂവലായി മാറി. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദേശീയ പുരസ്‌കാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി പറഞ്ഞ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ ചിത്രമായ തണ്ടേലിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് താരം ദേശീയ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞത്.
ദേശീയ പുരസ്‌കാരം വേണമെന്ന ആഗ്രഹം തനിക്കുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഈ ആഗ്രഹമുണ്ടായിരുന്നു. അതിനു പിന്നിലെ കാരണവും സായ് പല്ലവി വ്യക്തമാക്കി.
'ഞാന്‍ ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ക്ക് തമാശയായി തോന്നാം. പക്ഷെ എനിക്ക് തുടക്കത്തിലേ ദേശീയ പുരസ്‌കാരം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ 21-ാം വയസിലാണ് എന്റെ മുത്തശ്ശി എനിക്ക് ഒരു സാരി സമ്മാനമായി തന്നത്. എന്റെ കല്യാണത്തിന് ആ സാരി ഉടുക്കണമെന്നതായിരുന്നു മുത്തശ്ശിയുടെ ആഗ്രഹം. അന്ന് ഞാന്‍ വിചാരിച്ചിരുന്നത് ഉടനെ വിവാഹം ഉണ്ടാകുമെന്നാണ്. 23-24 വയസിലാണ് പ്രേമം എന്ന സിനിമ ചെയ്തത്. അന്ന് ഞാന്‍ കരുതി വലിയൊരു അവാര്‍ഡ് എന്നെ തേടി വരുമെന്ന്. ദേശീയ പുരസ്‌കാരമാണ് ഏറ്റവും വലുത്. അങ്ങനെ സംഭവിച്ചാല്‍ പുരസ്‌കാരച്ചടങ്ങില്‍ ആ സാരി ഉടുക്കാമെന്ന് കരുതി' - സായ് പല്ലവി പറഞ്ഞു. എനിക്ക് പുരസ്‌കാരം ലഭിച്ചാലും ഇല്ലെങ്കിലും ആ സാരി ഉടുക്കുന്നത് വരെ ആ സമ്മര്‍ദം എന്നിലുണ്ടായിരിക്കും - സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും നടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്