കൈയിലും കഴുത്തിലും ബാൻഡേജ്; ആക്രമണത്തിന് ശേഷം ആദ്യമായി സെയ്ഫ് അലി ഖാൻ പൊതുവേദിയിൽ

FEBRUARY 3, 2025, 9:32 PM

ആക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാൻ. ഏറ്റവും പുതിയ ചിത്രമായ 'ജുവല്‍ തീഫ്-ദി ഹെയ്സ്റ്റ് ബിഗിന്‍സി'ൻ്റെ ടീസർ ലോഞ്ചിനാണ് സെ്യ്ഫ് അലി ഖാൻ വീണ്ടും പങ്കെടുത്തത്.മുംബൈയിലെ നെറ്റ്ഫ്ലിക്സ് ഇവൻ്റിൻ്റെ പരിപാടിക്കാണ് സെയ്ഫ് എത്തിയത്. 

രത്ന മോഷ്ടാവിൻ്റെ കഥ പറയുന്ന ചിത്രത്തിൻ്റെ റിലീസ് മാർച്ചിലാണ്. ജയ്ദീപ് അഹ്ലാവത്തും ചിത്രത്തിൽ സെയ്ഫിനോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 

ജനുവരി 16ന് ബാന്ദ്രയിലെ വീട്ടില്‍ വെച്ചാണ് നടന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്. ആറ് തവണയാണ് സെയ്ഫ് അലിഖാന് കുത്തേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തി ഷെരിഫുള്‍ ഇസ്ലാം ഷഹ്സാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam