നെറ്റ്ഫ്ലിക്സിൽ ചാകര! ഈ വർഷം സ്ട്രീമിങ് ചെയ്യുന്ന ചിത്രങ്ങളും സീരീസുകളും ഇവയാണ് 

FEBRUARY 4, 2025, 9:37 PM

2025-ൽ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ സിനിമകളുടെയും വെബ് സീരീസുകളുടെയും പട്ടിക പുറത്തിറങ്ങി. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളും വെബ് സീരീസുകളും ഈ വർഷം നെറ്റ്ഫ്ലിക്സ് ലൈബ്രറിയുടെ ഭാഗമായി പുറത്തിറങ്ങും. 

ഇതിൽ ആറ് സിനിമകളും പതിമൂന്ന് വെബ് സീരീസുകളും ഉൾപ്പെടുന്നു. ഇവ കൂടാതെ, ഒരു ഷോർട്ട് ഫിലിമും ഏകദേശം അഞ്ച് അൺ സ്ക്രിപ്റ്റഡ് സീരീസുകളും സ്ട്രീം ചെയ്യും. WWE ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിലും തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്. 2025 ഫെബ്രുവരി 3 വരെ ലഭ്യമായ വിവരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിനിമകളുടെ വിഭാഗത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് മാധവൻ നായകനായ ആപ് ജൈസ കോയി, യാമി ഗൗതം- പ്രതീക് ഗാന്ധി ടീമിന്റെ ധൂം ധാം, സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്‌സ്റ്റ് ബിഗിൻസ്, ഇബ്രാഹിം അലി ഖാൻ നായകനായ നാദാനിയാൻ, മാധവൻ- നയൻതാര ടീമിന്റെ ടെസ്റ്റ്, രാജ്‌കുമാർ റാവു നായകനായ ടോസ്‌റ്റർ എന്നിവയാണ്.

vachakam
vachakam
vachakam

കീർത്തി സുരേഷ്- രാധിക ആപ്‌തെ ടീമിന്റെ അക്ക, വിക്രമാദിത്യ മോട്വാനെയുടെ നേതൃത്വത്തിൽ ഒരുക്കിയ ബ്ലാക്ക് വാറന്റ്, എക്സൽ മീഡിയ അവതരിപ്പിക്കുന്ന ഡബ്ബ കാർട്ടൽ, സൂപ്പർ ഹിറ്റ് സീരിസ് ഡൽഹി ക്രൈംസ് സീസൺ 3 , ദിവ്യെന്ദു- പുൽകിത് സാമ്രാട്ട് ടീമിന്റെ ഗ്ലോറി, ഖാക്കീ- ദി ബംഗാൾ ചാപ്റ്റർ, ഹിറ്റ് സീരിസ് കൊഹ്‌റ സീസൺ 2 , മണ്ടല മർഡർസ്, ഹിറ്റ് സീരിസായ റാണാ നായിഡു സീസൺ 2 , സാരെ ജഹാൻ സെ അച്ഛാ, സൂപ്പർ സുബു, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദ ബ**ഡിസ് ഓഫ് ബോളിവുഡ്, ദി റോയൽസ്, എന്നിവയാണ് വെബ് സീരീസുകളുടെ ലിസ്റ്റിൽ ഉള്ളത്.

ഡൈനിങ്ങ് വിത്ത് ദ കപൂർസ്, ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 , ദി ഗ്രേറ്റ്സ്റ്റ് റിവൽറി- ഇന്ത്യ vs പാകിസ്ഥാൻ, ദ റോഷൻസ്, വീർ ദാസ് ഫൂൾ വോളിയം എന്നിവയാണ് അൺ സ്ക്രിപ്റ്റഡ് ഷോകളുടെ ലിസ്റ്റിൽ നിലവിലുള്ളത്. അനുജ എന്ന ഹൃസ്വ ചിത്രവും അതിനൊപ്പം ലൈവ് ആയി ഡബ്ള്യു ഡബ്ള്യു ഇ യും നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഈ വർഷം സ്ട്രീം ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam