സിനിമയിലെ തന്റെ ഗോഡ്ഫാദറാണ് ഷാരൂഖ് ഖാൻ എന്ന് സംവിധായകൻ ആറ്റ്ലി. തന്റെ പിക്കിൾബോൾ ടീമിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആറ്റ്ലി ഇക്കാര്യം പറഞ്ഞത്.
ആറ്റ്ലിയും ഭാര്യ പ്രിയയും ഇപ്പോൾ ബാംഗ്ലൂർ ജവാൻ എന്ന ടീമിന്റെ ഉടമകളാണ്. കെകെആറും ഷാരൂഖ് ഖാനും ചേർന്നാണ് പിക്കിൾബോൾ ടീമിന്റെ ഉടമയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ആറ്റ്ലി പറഞ്ഞു.
'എന്റെ ഏറ്റവും വലിയ പ്രചോദനം ഷാരൂഖ് സാറും കെകെആറുമാണ്. ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹം എപ്പോഴും എന്നോടൊപ്പമുണ്ടാകും. സിനിമയിലെ എന്റെ ഗോഡ്ഫാദറാണ് അദ്ദേഹം. അദ്ദേഹം ചെയ്തതും എന്നെ പഠിപ്പിച്ചതുമാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്', അറ്റ്ലീ പറഞ്ഞു.
ജവാന് എന്ന സിനിമയിലാണ് അറ്റ്ലീയും ഷാരൂഖ് ഖാനും ഒന്നിച്ചത്. 2023ലെ ബ്ലോക്ബസ്റ്റര്‍ ആയിരുന്നു ജവാന്. നിരവധി ബോക്സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു.
2023 സെപ്റ്റംബര്‍ 7നാണ് ചിത്രം തിയേറ്ററിലെത്തിയത്. 1000 കോടിക്ക് മുകളില്‍ ചിത്രം ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തു. നയന്‍താരയായിരുന്നു ചിത്രത്തില്‍ ഷാരൂഖ് ഖാനിന്റെ നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്