ആസിഫ് അലി നായകനാകുന്ന 'ആഭ്യന്തര കുറ്റവാളി' എന്ന സിനിമയുടെ സ്റ്റേ നീക്കി എറണാകുളം കോമേഴ്‌ഷ്യൽ കോടതി.
നവാഗതനായ സേതുനാഥ് സംവിധാനം ചെയ്ത് നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖ താരം തുളസിയാണ് നായിക.
നിർമാതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയിലായിരുന്നു സ്റ്റേ നൽകിയത്. കൂടുതൽ അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പുമായി സിനിമയ്ക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലാണ് സ്റ്റേ നീക്കം ചെയ്തത്.
നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി അണിയറക്കാർക്ക് പണം നൽകിയെന്നും എന്നാൽ പിന്നീട് പറ്റിക്കപ്പെട്ടെന്നും അണിയറക്കാർ മറ്റൊരു നിർമാതാവിനെ കണ്ടെത്തിയെന്നുമുള്ള ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ അനീഷിന്റെ പരാതിയില്ലായിരുന്നു സ്റ്റേ.
എന്നാൽ, ആദ്യത്തെ നിർമാതാവ് പണം വാങ്ങിയതുമായി സിനിമയ്ക്കോ സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കോ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. നിലവിൽ സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതായി തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്