ബാഡ് ന്യൂസിൻറെ വിജയത്തിന് ശേഷം ഛാവ എന്ന ചിത്രത്തിൽ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ബിഗ് സ്‌ക്രീനിലേക്ക്. ഛത്രപതി ശിവജി മഹാരാജിന്റെ മകൻ ഛത്രപതി സംഭാജി മഹാരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിൻറെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഡോക്ക് ഫിലിംസിൻറെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്.
ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.
ഛാവ നിർമ്മാതാക്കളായ മഡോക്ക് ഫിലിംസിൻറെ സ്കൈ ഫോർസ് ജനുവരി 26ന് റിലീസ് ചെയ്യുന്നുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് ഛാവ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയത് എന്നാണ് വിവരം. ഒപ്പം ഫെബ്രുവരി 19 ഛത്രപതി ശിവാജി ജയന്തിയാണ് ഇത് കൂടി മുന്നിൽ കണ്ടാണ് ഈ റിലീസ്.
യുദ്ധക്കളത്തിൽ ഏകനായി നൂറോളം പേരോട് പോരാടുന്ന വിക്കിയെയാണ് ടീസറിൽ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ ഔറംഗസേബായി വേഷമിടുന്നത് അക്ഷയ് ഖന്നയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്