കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി.1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
ബോക്സോഫീസ് ട്രാക്കറായ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ് പ്രകാരം എമർജൻസി ഇതുവരെ ബോക്‌സ് ഓഫീസിൽ 10 കോടി ഗ്രോസ് നേടിയിട്ടുണ്ട്. കണക്കുകൾ പ്രകാരം എമർജൻസി റിലീസിന്‍റെ നാലാം ദിവസം ഇന്ത്യയില്‍ ആകെ നേടിയത് 93 ലക്ഷം രൂപയാണ്. ഈ സിനിമയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കളക്ഷനാണ് ഇത്. ഇതോടെ നാല് ദിവസത്തില്‍ 11.28 കോടി രൂപയാണ് ചിത്രത്തിന്‍റെ ആകെ കളക്ഷൻ.
ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ 2.5 കോടി ആയിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ ചെറിയ വളർച്ച കാണിച്ചു. രണ്ടാം ദിവസം യഥാക്രമം 3.6 കോടിയും മൂന്നാം ദിനം 4.25 കോടിയും നേടി. എമര്‍ജന്‍സിയേക്കാള്‍ ഓപണിംഗ് ലഭിച്ച ഒരു കങ്കണ ചിത്രം ഇതിന് മുന്‍പ് വന്നത് കൊവിഡിന് മുന്‍പ് ആയിരുന്നു. 2020 ജനുവരിയില്‍ എത്തിയ പങ്ക ആയിരുന്നു അത്. 2.70 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു. ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.
സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇപ്പോൾ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 'യുഎ' സർട്ടിഫിക്കേഷന്‍ ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കുന്നത്. സീ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമിച്ചിരിക്കുന്നത്. മലയാളി താരമായ വിശാഖ് നായരുടെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്