2025 മലയാള സിനിമയുടെ മുഖവുര മാറ്റി മറിച്ച 'രേഖചിത്രം'. സക്‌സസ് ടീസർ ഔട്ട്..

JANUARY 17, 2025, 7:32 AM

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തി. മലയാളത്തിൽ അപൂർവ്വമായ ആൾട്ടർനേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറിൽ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു. ചിത്രത്തിന്റെ സക്‌സസ് ടീസർ പുറത്തിറങ്ങി. പ്രധാന ഘടകങ്ങൾ അടങ്ങിയ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമിച്ച സിനിമയാണ് 'രേഖാചിത്രം'. ഏകദേശം ഏഴ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ അഞ്ചിരട്ടി വാരിക്കൂട്ടി. 40 കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കൂടാതെ വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.

ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ കരുത്തു തെളിയിച്ച രേഖാചിത്രം, ആറ് ദിവസം കൊണ്ട് 34.3 കോടിയോളമാണ് ബോക്‌സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തത്. തുടക്കത്തിൽ ലഭിച്ച അതേ ആവേശം തന്നെ തിയേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിനു മുന്നിലെ അടുത്ത മൈൽസ്റ്റോൺ 50 കോടി ക്ലബ്ബാണ്. അതിവേഗം തന്നെ ആ മൈൽസ്റ്റോണും ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 203ൽ നിന്നും 230 തിയേറ്ററുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും ജനപ്രിയ വിജയ ഘടകമാണ്.

vachakam
vachakam
vachakam


പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതിൽ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസീലാൻഡിലും ചിത്രം  കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടുന്നുണ്ട്.

2024ൽ ആസിഫ് അലിയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ബോക്‌സ്ഓഫീസിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്രദ്ധേയ വിജയങ്ങളുടെ തുടർച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഈ വർഷത്തെ ആദ്യ റിലീസായ രേഖാചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ വിജയചിത്രമാകാൻ സാധ്യത രേഖചിത്രത്തിനുണ്ടെന്നാണ് ബോക്‌സ് ഓഫീസ് നമ്പറുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് രേഖാചിത്രത്തിൽ എത്തിയത്. തന്റെ കഥാപാത്രങ്ങൾ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ നിരവധി കഥാപാത്രങ്ങളാണ് സമീപകാലത്ത് പ്രേക്ഷകർ സ്വീകരിച്ചത്. 'എബ്രഹാം ഓസ്ലർ', 'നേര്', 'ഗുരുവായൂരമ്പലനടയിൽ' എന്നിങ്ങനെ നീളുന്ന നിരയിലേക്ക് പ്രേക്ഷകരിപ്പോൾ 'രേഖാചിത്രം' കൂടി എഴുതി ചേർത്തിരിക്കുകയാണ്.

vachakam
vachakam
vachakam

സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി. ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്.

മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ, നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഓരോ താരങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഎഫ്എക്‌സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഎഫ്എക്‌സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി.ആർ.ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam