ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്മയ ചിത്രം ഇന്ത്യയിലേക്ക്, മൂന്ന് ഭാഷകളിലായി ട്രെയിലർ റിലീസ്

JANUARY 17, 2025, 6:16 AM

മാർഷ്യൽ ആർട്‌സ് ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രം കേരളത്തിൽ സൻഹാ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത്

ഹോങ്കോങ് സിനിമയിലെ വമ്പൻ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാൽഡ് ഇൻ എന്ന ചിത്രം ഇന്ത്യൻ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാർഷ്യൽ ആർട്‌സ് ആക്ഷൻ ഗണത്തിൽപെടുന്ന ചിത്രം ആഭ്യന്തര വിപണിയിൽ നേടിയ വൻ സ്വീകാര്യതയ്ക്ക് പിന്നാലെ യുഎസ്, യുകെ, ഫ്രാൻസ്, സൗത്ത് കൊറിയ എന്നിങ്ങനെ നിരവധി വിദേശ മാർക്കറ്റുകളിലേക്കും പറന്നു. അവിടെയൊക്കെ മികച്ച കളക്ഷനും സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോർട്ടുകൾ. ഹോങ്കോങ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നുമാണ് ഈ ചിത്രം.

vachakam
vachakam
vachakam

ഹോങ്കോങ് വാരിയേഴ്‌സ് എന്ന പേരിലാണ് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തുക. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തുക. ജനുവരി 24 നാണ് ഇന്ത്യൻ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യൻ ഭാഷകളിലെ ട്രെയ്‌ലറും വിതരണക്കാർ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാൻ മൂവി മേക്കേഴ്‌സുമായി ചേർന്ന് സൻഹാ സ്റ്റുഡിയോസ് ആണ്. ഇന്ത്യൻ സിനിമയിൽ ആക്ഷൻ ചിത്രങ്ങൾ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹോങ്കോങ് വാരിയേഴ്‌സും ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുമെന്ന് വിതരണക്കാർ പറയുന്നു.

സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെൻ, റെയ്മണ്ട് ലാം, ടെറൻസ് ലോ, കെന്നി വോങ്, ഫിലിപ്പ് എൻജി, ടോണി വു, ജർമ്മൻ ചിയൂങ് എന്നിവർ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷൻ ചിത്രമാണിത്. യുയിയുടെ സിറ്റി ഓഫ് ഡാർക്ക്‌നെസ് എന്ന നോവലിനെയും ആൻഡി സെറ്റോയുടെ അതേ പേരിലുള്ള മാൻഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം 2024 മെയ് 1ന് ഹോങ്കോങ്ങിലും ചൈനയിലും റിലീസ് ചെയ്തു, 2024ലെ കാനിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഹോങ്കോങ്ങിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ആഭ്യന്തര ചിത്രവുമായി ഈ ചിത്രം മാറി.

വാർത്തപ്രചരണം: പി.ശിവപ്രസാദ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam