ഗെയിം ചേഞ്ചറിൽ  തൃപ്തനല്ലെന്ന്  ഷങ്കർ

JANUARY 14, 2025, 10:40 PM

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തണുപ്പൻ പ്രകടനമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഗെയിം ചേഞ്ചർ ഓപ്പണിംഗിൽ 186 കോടി രൂപയാണ്  നേടിയിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ടുണ്ടായിരുന്നത്. അത് ശരിയല്ലെന്ന് തുടർന്ന് വിവിധ സിനിമാ അനലിസ്റ്റുകളും അഭിപ്രായപ്പെട്ടു. വൻ പരാജയമാണ് ചിത്രം നേരിടുന്നത്.  

ഗെയിം ചേഞ്ചർ ഇക്കഴിഞ്ഞ തിങ്കളാഴ്‍ച 7.65 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എല്ലാ ഭാഷകളും ചേർന്നുള്ള കണക്കാണിത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിർവഹിച്ചിരിക്കുന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തിൽ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, നവീൻ ചന്ദ്ര, വെണ്ണല കിഷോർ, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദർശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹർഷ, സുദർശൻ, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അതേസമയം ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പറയുകയാണ് സംവിധായകൻ ഷങ്കർ. സിനിമ ഇനിയും നന്നാക്കാമായിരുനെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

 'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' ഷങ്കർ പറഞ്ഞു.

അതേസമയം യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam