ലോസ് ആഞ്ചല്‍സിനെ വിഴുങ്ങിയ കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഹാനഗരത്തിന്റെ വലിയ ഭാഗങ്ങള്‍ കത്തി നശിച്ച് ഴിഞ്ഞു. അപ്പോഴും ഹോളിവുഡിനെ അഗ്നി ബാധിച്ചെന്നാലും സിനിമ ചിത്രീകരണങ്ങള്‍ ഇപ്പോഴും യാതൊരു തടസവും അവിടെ ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിര്‍മ്മാതാക്കള്‍, എക്‌സിക്യൂട്ടീവുകള്‍, ഏജന്റുമാര്‍, താരങ്ങള്‍ എന്നിവരുടെ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കപ്പെട്ടു - ഏകദേശം 300,000 ആളുകള്‍ ഒഴിപ്പിക്കല്‍ ഉത്തരവുകളോ മുന്നറിയിപ്പുകളോ പ്രകാരം ഒഴിഞ്ഞ് പോയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്റ്റുഡിയോ ആസ്ഥാനത്ത് കാര്യമായ ജോലികള്‍ ഒന്നും നടന്നില്ല. ചില സ്റ്റുഡിയോകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. മറ്റുള്ളവ ജീവനക്കാരെ മറ്റിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ്.
തീപിടുത്തത്തിന്റെ ആഘാതം ഡിസ്‌നിയില്‍ മാത്രം പരിശോധിച്ചാല്‍ തിങ്കളാഴ്ച വരെ, 64 ഡിസ്‌നി ജീവനക്കാര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു, ഇതില്‍ ചീഫ് എക്‌സിക്യൂട്ടീവ് റോബര്‍ട്ട് എ ഇഗറും അദ്ദേഹത്തിന്റെ നേതൃത്വ സംഘത്തിലെ മൂന്ന് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇഗര്‍ ഒരു ഹോട്ടലില്‍ നിന്ന് ഡിസ്‌നിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി സേവനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 15 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ട ഡിസ്‌നി ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ സൗജന്യ ഫര്‍ണിഷ്ഡ് ഭവനങ്ങള്‍ ലഭിക്കുന്നതിന് ക്രമീകരണം ചെയ്തു. കൂടാതെ വസ്ത്രങ്ങളും ഷൂകളും ആവശ്യമുള്ള ജീവനക്കാര്‍ക്ക് ഡിസ്‌നിയുടെ സ്റ്റുഡിയോ വാര്‍ഡ്രോബ് വെയര്‍ഹൗസുകള്‍ തുറന്നുകൊടുത്തു. വീട് നഷ്ടപ്പെട്ട ജീവനക്കാരെ അദ്ദേഹം ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്.
'നമ്മള്‍ ഇപ്പോള്‍ ചില മോശമായ സമയങ്ങളിലൂടെയാണ് കടന്നുപോകുത്. പക്ഷേ നമ്മള്‍ ഒരുമിച്ച് അതിനെ മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്