പാക് വംശജനായ ഇംഗ്ലണ്ട് പേസര്‍ക്ക് വിസ ലഭിക്കാന്‍ വൈകുന്നു; ഇംഗ്ലണ്ട് കാംപില്‍ ആശങ്ക

JANUARY 15, 2025, 4:19 AM

അബുദാബി: ഇന്ത്യയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള വിസ ലഭിക്കാന്‍ വൈകുന്നതിനാല്‍ ഇംഗ്ലണ്ട് പേസര്‍ സാഖിബ് മഹമൂദിനെ പരിശീലന ക്യാമ്പില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. 

പാകിസ്ഥാന്‍ വംശജയനായ മഹമൂദ് ഇന്ത്യന്‍ അധികാരികളുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു താരം. അബുദാബിയിലാണ് ഇംഗ്ലണ്ടിന്റെ പരിശീലന ക്യാംപ്. 

അതേസമയം ജെയിംസ് ആന്‍ഡേഴ്‌സന്റെ മേല്‍നോട്ടത്തില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സന്‍, ബ്രൈഡന്‍ കാര്‍സ് എന്നിവരുള്‍പ്പെട്ട മറ്റുപേസര്‍മാര്‍ ക്യാംപിലുണ്ട്.

vachakam
vachakam
vachakam

ഈ ആഴ്ച അവസാനം ടീം കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഹമൂദിന്റെ വിസ ക്ലിയര്‍ ചെയ്യപ്പെടുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. ജനുവരി 17 നാണ് ആദ്യ ടി20 നടക്കുക. 

അതേസമയം ആദ്യമായിട്ടല്ല താരം വിസ പ്രശ്‌നം നേരിടുന്നത്. 2019-ല്‍ ഇതേ പ്രശ്‌നം കാരണം അദ്ദേഹത്തിന് ഇന്ത്യയിലെത്താന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും ഈ പ്രശ്‌നം പാകിസ്ഥാന്‍ വംശജരായ കളിക്കാരെ ബാധിക്കാറുണ്ട്. വിസ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് ഇസിബി പ്രതീക്ഷിക്കുന്നത്. 

എന്നാൽ ആദില്‍ റഷീദും റെഹാന്‍ അഹമ്മദും ഉള്‍പ്പെടെ നിലവിലെ ടീമിലെ പാകിസ്ഥാന്‍ പാരമ്പര്യമുള്ള മറ്റ് കളിക്കാര്‍ ഇതിനകം തന്നെ അവരുടെ ക്ലിയറന്‍സ് നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam