കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ  ഹർഭജൻ സിംഗ് 

JANUARY 15, 2025, 6:12 AM

വിജയ് ഹസാരെ ട്രോഫിയിൽ തിളങ്ങുന്ന പ്രകടനം തുടരുന്ന വിദർഭയുടെ മലയാളി താരം കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ  വിമർശനവുമായി മുൻ താരം ഹർഭജൻ സിംഗ്. ഇന്ത്യൻ ടീം സെലക്ഷനിൻ ഓരോ കളിക്കാർക്കും ഓരോ നിയമമാണെന്ന് ഹർഭജൻ തൻറെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

 ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയശേഷം കരുൺ നായരെ എന്തുകൊണ്ട് ഒഴിവാക്കി എന്നത് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അവനെപ്പോലുള്ള കളിക്കാർക്കുവേണ്ടി ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. റൺസടിച്ച് ഫോമിലുള്ളപ്പോഴാണ് ഒരാളെ ടീമിലെടുക്കേണ്ടത്. അവൻറെ ശരീരത്തിൽ ടാറ്റൂ ഇല്ലാത്തതിൻറെ പേരിലോ ഇനി അവൻ ഫാൻസി ഡ്രസ് ഇടാത്തതിൻറെ പേരിലോ ആണോ ടീമിലെടുക്കാത്തത് എന്നും ഹർഭജൻ ചോദിച്ചു.

 ഇന്ത്യൻ ടീം സെലക്ഷനിൽ ഓരോ കളിക്കാർക്കും ഓരോ നിയമമാണ്. ചിലർ രണ്ട് കളി കളിച്ചാൽ തന്നെ ടീമിലെടുക്കും. ചിലർ ഐപിഎല്ലിൽ തിളങ്ങിയതിൻറെ പേരിൽ ടീമിലെടുക്കും. എന്നാൽ മറ്റു ചിലർ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താലും ടീമിലേക്ക് പരിഗണിക്കില്ല. മോശം ഫോമിൻറെ പേരിൽ വിരാട് കോലിയോടും രോഹിത് ശർമയോടുമെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് പറയുന്നവർ വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹർഭജൻ പറഞ്ഞു.

vachakam
vachakam
vachakam

  ഈ വർഷം വിജയ് ഹസാരെയില് ആറ് ഇന്നിംഗ്സിൽ അഞ്ച് സെഞ്ചുറി അടക്കം 664 റൺസാണ് കരുൺ നായർ നേടിയത്. എന്നിട്ടും അവനെ ടീമിലെടുക്കുന്നില്ലെങ്കിൽ അതിലും വലിയ നീതികേടില്ലെന്നും ഹർഭജൻ പറഞ്ഞു.  

  ഇത്രയും കാലത്തിനിടയിൽ ഇന്ത്യക്കായി ആറ് ടെസ്റ്റിലും രണ്ട് ഏകദിനത്തിലും മാത്രമാണ് കരുൺ നായർ കളത്തിലിറങ്ങിയിട്ടുള്ളത്. ആറ് ടെസ്റ്റുകളിൽ നിന്നായി 62 ശരാശരിയിൽ 374 റൺസാണ് സമ്പാദ്യം. 2016 ഡിസംബറിൽ ചെന്നൈയിൽ ​ഇംഗ്ലണ്ടിനെതിരെ 303റൺസ് നേടിയതാണ് കരുൺ നായറുടെ ശ്രദ്ധേയ നേട്ടം. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായിരുന്നു കരുൺ. എന്നാൽ 2017ന് ശേഷം ഇന്ത്യൻ ടീമിൽ കരുൺ നായർക്ക് ഒരിക്കൽ പോലും ഇടം ലഭിച്ചില്ല. തുടർന്ന് നിരന്തരം ടീമിന് പുറത്തായ കരുൺ 2022ൽ ‘Dear cricket, give me one more chance’ എന്ന ട്വീറ്റുമായി ​വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളി വേരുകളുള്ള താരത്തെ ചാമ്പ്യൻസ് ട്രോഫി പരമ്പരക്കുള്ള ടീമിൽ സർപ്രൈസ് എൻട്രിയായി ഉൾപ്പെടുത്തുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോശം ഫോമിലുളള വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നീ മുതിർന്ന താരങ്ങൾക്ക് പകരം ടെസ്റ്റ് ടീമിൽ കരുണിനെ ഉൾപ്പെടുത്തണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam